Posts

Showing posts from January, 2020

DECISION

Image
DECISION  ( A Series by iamchandruss )   ഭാഗം ഒന്ന് :The Beginning                ഈ  ഭൂമിയിൽ അരങ്ങേറുന്ന ഓരോ സംഭവങ്ങൾക്കുപിന്നിലും ചിലപ്പോൾ രഹസ്യങ്ങളുടെ ഒരു കലവറതന്നെ കാണപ്പെട്ടേക്കാം. സംഭവിക്കുന്നതെന്തോ അത് ശരിയാണെന്നോ തെറ്റാണെന്നോ വിലയിരുത്താൻ ഒരു പക്ഷെ നമുക്ക് കഴിയാതെ വന്നേക്കാം.കുറച്ചു വ്യക്തികൾ ഇതിനെ ശരിയെന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ മറ്റ് ചിലർ ഇതിനെ തെറ്റെന്ന് വ്യാഖ്യാനിക്കാൻ ഇഷ്ടപെട്ടേക്കാം.    അഞ്ചുവർഷത്തെ പത്രപ്രവർത്തനത്തിൽ വളരെയധികം സംഭവങ്ങൾക്ക് ഞാൻ ദൃക്സാക്ഷിയായി. ഒരു പക്ഷെ അതിൽ കൂടുതൽ വാര്‍ത്തകൾ എന്റെ തൂലികയാൽ സൃഷ്ടിക്കപ്പെട്ടു. ഇന്നും എന്റെ മനസ്സിൽ ആ പേര് ഒരടയാളമായി നിലനില്ക്കുന്നു. മറക്കാൻ മനസ്സുകൊണ്ട് ഞാൻ പലതവണ ശ്രമിച്ചു. എന്നാൽ എന്റെ ഓരോ ശ്രമവും പരാജയത്തിൽ വന്നുഭവിക്കുകയാണുണ്ടായത്. ഉദയൻ-ഒരു സൂചിപോലെ ഏന്റെ ഹൃദയത്തെ കുത്തിനോവിക്കുന്ന ആ പേര്.  അവനെ ഞാൻ പരിചയപ്പെട്ടത്  ഒരു ഇന്റർവ്യൂവിന് വേണ്ടിയായിരുന്നു. എന്റെ കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് പുഞ്ചിരിയോടെ ഉത്തരം പറയുന്ന ചുറുചുറുക്കുള്ള യുവ...